
വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ദുരന്തത്തിൽ ആളുകൾക്ക് നഷ്ടമായ സർക്കാർ രേഖകൾ ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജന്‍. ഭൂമി റവന്യൂ-സർവകലാശാല രേഖകൾ അടക്കം എല്ലാ സർക്കാർ രേഖകളും ലഭ്യമാക്കുമെന്നാണ് മന്ത്രി കെ രാജൻ അറിയിച്ചിരിക്കുന്നത്. അതേപോലെ ത ന്നെ, മൊബൈൽ ഫോൺ നഷ്ടമായ എല്ലാവർക്കും അവരുടെ നിലവിലുണ്ടായിരുന്ന നമ്പറിൽ തന്നെ കണക്ഷൻ എടുത്ത് ക്യാമ്പിൽ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പും മന്ത്രി കെ രാജൻ നൽകിയിട്ടുണ്ട്.
‘മന്ത്രിസഭ ഉപസമിതിയുടെ അംഗം എന്ന നിലയിലും റവന്യു വകുപ്പ് മന്ത്രി എന്ന നിലയിലും ഉറപ്പ് നൽകുകയാണ്, ഇനി പല ഓഫീസുകളിൽ അവർക്ക് രേഖകൾ അന്വേഷിച്ച് പോകേണ്ടി വരില്ല. നമുക്ക് ഒരു സിംഗിൾ പോയിൻ്റിൽ അവർക്ക് ആവശ്യപ്പെട്ട എന്ത് രേഖകളും കൊടുക്കാൻ, ആവശ്യമെങ്കിൽ ഒരു അദാലത്ത് ഉൾപ്പടെ കൊടുത്തു കൊണ്ട് ജില്ല കളക്ടറുടെ നേതൃത്വത്തിൽ കൊടുക്കാനുള്ള സംവിധാനം ജില്ല ഭരണകൂടം തന്നെയുണ്ടാക്കു’മെന്നും മന്ത്രി വ്യക്തമാക്കി.
‘അതത് വകുപ്പുകളുമായി ഞങ്ങൾ തന്നെ ആലോചിച്ചുകൊള്ളാം. റവന്യുവിൻ്റെ മാത്രമല്ല മറ്റെല്ലാ മേഖലകളിലും നഷ്ടപ്പെട്ട രേഖകളെല്ലാം ഒരിടത്ത് തന്നെ ലഭിക്കുന്ന സംവിധാനം സർക്കാർ ഏർപ്പാടാക്കും. റിക്കവറി കഴിഞ്ഞാൽ ആദ്യത്തെ നടപടി അതായിരിക്കും’, മന്ത്രി പറഞ്ഞു.
The post ദുരന്തത്തിൽ നഷ്ടമായ സർക്കാർ രേഖകൾ ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കും: മന്ത്രി കെ രാജന്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/2aAB0mC
via IFTTT
0 അഭിപ്രായങ്ങള്‍