
രാജ്യവ്യാപകമായി 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി സിഐഎസ്എഫ്)ഫിനു ഞായറാഴ്ച ഇ-മെയിൽ സന്ദേശം ലഭിച്ചു. 3.05 ന് സിഐഎസ്എഫ് ഓഫീസിൽ ബോംബ് ഭീഷണി ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ലഖ്‌നൗ ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ട്, ഭോപ്പാൽ, പട്‌ന, ജമ്മു, ജയ്പൂർ വിമാനത്താവളങ്ങളിലാണ് ബോംബ് ഭീഷണി നേരിട്ടത്. എന്നാലും , അന്വേഷണത്തെ തുടർന്ന് ബോംബ് ഭീഷണി വിലയിരുത്തൽ സമിതി ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിച്ചു.
“ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ട് ലഖ്‌നൗ, മറ്റ് വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 3.05 ന് സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തുന്ന ഇ-മെയിൽ ലഭിച്ചു. സിസിഎസ്എഐ എയർപോർട്ടിലെ സുരക്ഷാ സംഘം മുഴുവൻ വിമാനത്താവളത്തിലും സമഗ്രമായ പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം ബോംബ് ഭീഷണി വിലയിരുത്തൽ കമ്മിറ്റി വ്യാജമാണെന്ന് പ്രഖ്യാപിച്ചു.” ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നിലവിലെ പരിശോധനയ്ക്കും സ്ക്രീനിംഗിനും പുറമെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ലഖ്‌നൗ വിമാനത്താവളം കൂടുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു . അതേസമയം ഡൽഹി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിനും (ഐജിഐ) പത്തിലധികം ആശുപത്രികൾക്കും ഇന്നലെ പുലർച്ചെ ഇ-മെയിൽ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു .
ഈ ഭീഷണി വ്യാജമാണെന്നും ഇമെയിൽ അയച്ചവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിയെന്നും ഡൽഹി പോലീസ് പറഞ്ഞു.
The post രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണി; ഇ-മെയിൽ സന്ദേശം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/xlmgJ1Y
via IFTTT
0 അഭിപ്രായങ്ങള്‍