തൃശൂർ എടുക്കുക കെ മുരളീധരനായിരിക്കും; കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്: ചാണ്ടി ഉമ്മൻ

സംഘപരിവാർ പോപ്പഗാണ്ട സിനിമ കേരളാ സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നും എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ എടുക്കുക കെ മുരളീധരൻ ആയിരിക്കുമെന്ന് ചാണ്ടി ഉമ്മൻ. തൃശൂർ എടുക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണെന്നും ഓരോ ആളുകൾക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു.

അതേസമയം തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ മുരളീധരൻ ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതോടൊപ്പം തന്നെ താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെയെന്നും ജീവനുള്ളിടത്തോളം കാലം കോൺഗ്രസുകാരനായി തുടരുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

The post തൃശൂർ എടുക്കുക കെ മുരളീധരനായിരിക്കും; കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്: ചാണ്ടി ഉമ്മൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/brwXZRh
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍