ആശയങ്ങളെ ആശയം കൊണ്ട് നേരിടാനുള്ള ശേഷി സിപിഎമ്മിനുണ്ട്: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിനെതിരായ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയായ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള വിവിധ രൂപതകളുടെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ മാസ്റ്റർ രംഗത്ത്.

കേരള സ്റ്റോറി മുസ്ലിം വിരുദ്ധമാണ്, കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്, കേരളവിരുദ്ധമാണ്.ദൂരദർശനിൽ പ്രദർശിപ്പിച്ചപ്പോഴാണ് എതിർത്തത്. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള രൂപതയുടെ തീരുമാനം എന്തിനാണെന്ന് അവർ മനസ്സിലാക്കേണ്ടതാണ്.അവർ ആലോചിക്കേണ്ടതാണ്.

സിനിമ പ്രദർശനത്തിനായി തിയേറ്ററിൽ എത്തിയപ്പോൾ അധികമാളുകൾ കാണാനുണ്ടായില്ല .നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിന് ഇല്ല.യാതൊരു കലാമൂലവും ഇല്ലാത്ത സിനിമയാണ് കേരള സ്റ്റോറി.ആശയങ്ങളെ ആശയം കൊണ്ട് നേരിടാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ സിപിഎം വിവാദത്തിന് ഇല്ല.കാണേണ്ടവർക്ക് കാണാം കാണ്ടാത്തവർ കാണണ്ട.കാണേണ്ട കാര്യമില്ല എന്നതാണ് സിപിഎമ്മിന്‍റെ നിലപാട്.ആരെങ്കിലും പറയുന്നതിനോട് പ്രതികരിക്കേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.

The post ആശയങ്ങളെ ആശയം കൊണ്ട് നേരിടാനുള്ള ശേഷി സിപിഎമ്മിനുണ്ട്: എംവി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/fuiH2wh
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍