രാജ്യത്തിന്റെ പലയിടത്തും സിപിഎമ്മിന് സ്വന്തം കൊടി കൊണ്ടുപോയി കെട്ടാൻ പോലും പറ്റാത്ത അവസ്ഥയാണ്: പികെ കുഞ്ഞാലിക്കുട്ടി

വയനാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഭാഗമായുള്ള രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാക ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വയനാട്ടിൽ ലീഗിന്റെ കൊടിയുണ്ടോയെന്ന് സിപിഎം നോക്കണ്ടെന്നും രാജ്യത്തിന്റെ പലയിടത്തും സിപിഎമ്മിന് സ്വന്തം കൊടി കൊണ്ടുപോയി കെട്ടാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കോൺഗ്രസിന്റെ കൊടിക്കൊപ്പം മാത്രമേ സിപിഎമ്മിന്റെ കൊടി കെട്ടാൻ ആകു. അതേപോലെ തന്നെ രാജ്യത്തിന്റെ പലയിടത്തും രാഹുൽഗാന്ധിക്ക് സിന്ദാബാദ് വിളിക്കാൻ മാത്രമേ സിപിഎമ്മിനാകു.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ ഇടതുമുന്നണി മാന്യത കാണിക്കുകയായിരുന്നു ചെയ്യേണ്ടത്. അല്ലാതെ കൊടിയുടെ വർത്തമാനം പറഞ്ഞ് രാഹുൽ ഗാന്ധിയെ തഴയുകയല്ല വേണ്ടത്. കൊടി കൂട്ടി കെട്ടിയാലും ഇല്ലെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

The post രാജ്യത്തിന്റെ പലയിടത്തും സിപിഎമ്മിന് സ്വന്തം കൊടി കൊണ്ടുപോയി കെട്ടാൻ പോലും പറ്റാത്ത അവസ്ഥയാണ്: പികെ കുഞ്ഞാലിക്കുട്ടി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/OIVjmzZ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍