
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിലെ പതാക വിവാദത്തില്‍ മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊടിയുടെ കാര്യം തങ്ങള്‍ നോക്കിക്കോളാമെന്നും അതിന് പിണറായിയുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ മുഖമുള്ള പ്ലക്കാര്‍ഡുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചത്, അതൊരു പുതിയ പ്രചാരണരീതിയാണെന്നും ചെന്നിത്തല പറഞ്ഞു. എസ്‍ഡിപിഐയെ തള്ളിപ്പറയാൻ വൈകിയിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. യുഡിഎഫ് നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം പറഞ്ഞു, പിഡിപിയുടെയും എസ്ഡിപിഐയുടെയും വോട്ട് മുമ്പ് വാങ്ങിച്ചവരാണ് സിപിഎം എന്നും രമേശ് ചെന്നിത്തല.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോൺഗ്രസ്- ലീഗ് കൊടികള്‍ ഒഴിവാക്കിയെന്നതാണ് ഇപ്പോള്‍ യുഡിഎഫിനെതിരെ ഉയരുന്ന ഒരു ആരോപണം. ബിജെപിയെ ഭയന്നും ഉത്തരേന്ത്യയില്‍ വോട്ട് ലാഭം ലക്ഷ്യമിട്ടുമെല്ലാമാണ് പതാകകള്‍ ഉയര്‍ത്താതിരുന്നത് എന്നാണ് ഇടത്- ബിജെപി പാളയങ്ങള്‍ യുഡിഎഫിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍.
The post കൊടിയുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം; എസ്‍ഡിപിഐയെ തള്ളിപ്പറയാൻ വൈകിയിട്ടില്ല: രമേശ് ചെന്നിത്തല appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/nFtzBIp
via IFTTT
0 അഭിപ്രായങ്ങള്‍