ഔദ്യോഗിക വാട്‌സ്ആപ്പ് ചാനലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. : https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കിൽ കയറിയാൽ മുഖ്യമന്ത്രിയെ ഫോളോ ചെയ്യാം.

നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് വാട്സ് ആപ്പ് ചാനൽ സൗകര്യം ലഭ്യമാവുക. ഇപ്പോൾ ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചർ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാൻ കഴിയുന്ന തരത്തിലുള്ള വൺവേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് ചാനലിനുള്ളത്.

ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാൻ കഴിയുക. വാട്സ്ആപ്പ് സ്‌ക്രീനിന്‍റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുമ്പോൾ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്‍റെ പേരിനടുത്തുള്ള + ബട്ടണിൽ ടാപ്പ് ചെയ്‌ത് ചാനൽ പിന്തുടരാൻ കഴിയും. ഇൻവൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പിൽ തന്നെ തെരഞ്ഞോ ഉപഭോക്താക്കൾക്ക് ചാനൽ പിന്തുടരാന്‍ കഴിയും.

The post ഔദ്യോഗിക വാട്‌സ്ആപ്പ് ചാനലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/o8fNsky
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍