സീറ്റ് ബെൽറ്റ് ധരിച്ചില്ല; നാട്ടുകാർക്ക് പെറ്റിയടിക്കുന്ന പോലീസിന് പെറ്റിയടിച്ച് മോട്ടോർ വാഹന വകുപ്പ്

നാട്ടുകാർക്ക് പെറ്റിയടിക്കുന്ന പോലീസിന് പെറ്റിയടിച്ച് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് ഇത്തരത്തിൽ പിഴ ചുമത്തിയത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.

മലയിൻകീഴിൽ 1500ഉം കാട്ടാക്കടയിൽ 1000 രൂപയും പിഴ ചുമത്തി. എഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് പിഴയിട്ടത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂൺ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്. മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂൺ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്.

The post സീറ്റ് ബെൽറ്റ് ധരിച്ചില്ല; നാട്ടുകാർക്ക് പെറ്റിയടിക്കുന്ന പോലീസിന് പെറ്റിയടിച്ച് മോട്ടോർ വാഹന വകുപ്പ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/wmghFAD
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍