
സിപിഐഎം നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുസ്ലിം ലീഗിനെ യുഡിഎഫിൽ നിന്ന് അടർത്തി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും കേരളത്തിൽ ബിജെപിക്ക് നുഴഞ്ഞുകയറാൻ സിപിഐഎം വഴിയൊരുക്കുകയാണെന്നും കോൺഗ്രസിന്റെ തകർച്ചയാണ് അവർ ആഗ്രഹിക്കുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആയുധമാണ് കേരളത്തിലെ സിപിഎം. ഇത് അറിയാവുന്നതുകൊണ്ടാണ് സിപിഎമ്മുമായി സമരത്തിനില്ലെന്ന് കോൺഗ്രസ് പറയുന്നത്. നേരത്തെ കേന്ദ്രത്തിനെതിരെ പൗരത്വ നിയമഭേദഗതിക്കെതിരെ സമരത്തിന് പോയവർക്ക് ആ അനുഭവം ഇപ്പോഴും ഓർമ്മയുണ്ടാകും.
ഇപ്പോഴും ഈ കേസിൽ പലരും പ്രതികളാണ്. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് സിപിഎം നടത്തുന്ന സെമിനാറിനെ കോൺഗ്രസ് ഗൗരവമായി കാണുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
The post കേരളത്തിൽ ബിജെപിക്ക് നുഴഞ്ഞുകയറാൻ സിപിഎം വഴിയൊരുക്കുന്നു: കെ മുരളീധരൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/pH320Sw
via IFTTT
0 അഭിപ്രായങ്ങള്‍