
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അപൂർവം താരങ്ങളിലൊരാളാണ് ധോണി. ക്രിക്കറ്റ് എന്ന കായിക ഇനത്തിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കളിക്കാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ധോണിയുടെ ആസ്തി 1000 കോടി കടന്നിരിക്കുകയാണ്.
ഇപ്പോൾ 1040 കോടി രൂപയാണ് എം.എസ് ധോണിയുടെ ആസ്തി. വ്യാപാര നിക്ഷേപക കമ്പനിയായ ‘സ്റ്റോക്ക് ഗ്രോ’ ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സ്റ്റോക്ക് ഗ്രോ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിലവിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് 12 കോടി രൂപയാണ് ധോണിക്ക് ലഭിക്കുന്നത്.
ഇതിനു പുറമെ ഒരു ബ്രാൻഡ് പ്രൊമോട്ട് ചെയ്യുന്നതിന് 4 മുതൽ 6 കോടി രൂപ വരെ ഈടാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ധോണി സമ്പാദിക്കുന്നത് രണ്ട് കോടി രൂപയാണ്. മൂന്ന് ബ്രാൻഡുകളുടെ ഉടമയായ ധോണി റിയൽ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
ധോണിക്ക് റാഞ്ചിയിൽ ഒരു ഫാം ഹൗസ് ഉണ്ട്. ഇരുചക്ര വാഹന പ്രേമിയായ ധോണിക്ക് ബൈക്കുകളുടെ വൻ ശേഖരം തന്നെയുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന് നിരവധി കാറുകളും ഉണ്ട്.
The post 1000 കോടി കടന്ന് ധോണിയുടെ ആസ്തി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/kOSzGYb
via IFTTT
0 അഭിപ്രായങ്ങള്‍