ക സധകരൻ കപസസ അധയകഷ സഥനതത തടരണമയനന കൺഗരസ തരമനകകണ: വ മരളധരൻ

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അറസ്റ്റ് കോൺഗ്രസിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ .എംപി സ്ഥാനത്തും കെപിസിസി അധ്യക്ഷ സ്ഥാനത്തും സുധാകരൻ തുടരണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണം.രാഷ്ട്രീയ ധാർമികതയുണ്ടോ എന്ന് പ്രതിപക്ഷനേതാവും കോൺഗ്രസ് നേതൃത്വവും വിശദമാക്കണം .

ഒരു തട്ടിപ്പുകാരനുമായി കെ സുധാകരന് എന്താണ് ബന്ധം? പോക്സോ കേസ് പ്രതിയുമായി എന്ത് ബന്ധമാണ് സുധാകരന്നുള്ളത്?ഡൽഹിയിലും കോൺഗ്രസിന് പോക്സോ കേസിൽ ഇതേ നിലപാടാണോ?അവസരവാദവും കള്ളത്തരവുമാണ് കോൺഗ്രസിനും സിപിഎമ്മിനും ഉള്ളത്.കേരളത്തിൽ സംഘർഷവും പാട്നയിൽ സഹകരണവുമാണോയെന്ന് ഇരുകൂട്ടരും ജനങ്ങളോട് വിശദമാക്കണം.

അതേപോലെതന്നെ, കേരളത്തിൽ ബിജെപിക്കെതിരെ കേസെടുത്താൽ നേരിടും. കെ.സുരേന്ദ്രനെതിരായ കേസുകളെ നിയമപരമായി നേരിടുന്നുവെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

The post കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണം: വി മുരളീധരൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/cYl1A2e
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍