വസററ ഇനഡസ പരയടന; ഏകദന ടമല ഇടനട സഞജ സസണ

വെസ്റ്റ് ഇന്‍ഡീസ് പ്രയറ്റണം നടത്താനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖുയാപിച്ചപ്പോൾ ടി20 പരമ്പരക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. കേരളത്തിൽ നിന്നുള്ള താരം സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെയെ തെരഞ്ഞെടുത്തു.

സൂപ്പർ താരം രോഹിത് ശര്‍മ തന്നെയാണ് ടെസ്റ്റ് ടീം നായകന്‍.ചേതേശ്വര്‍ പൂജാര ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി. പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ്, ഏകദിന ടീമുകളില്ല. അതേസമയം, ടെസ്റ്റ് ടീമില്‍ യുവതാരം യശസ്വി ജയ്സ്വാളിനെയും റുതുരാജ് ഗെയ്ക്വാദിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍മാരായ മുകേഷ് കുമാര്‍, നവദീപ് സെയ്‌നി എന്നിവരും ടെസ്റ്റ് ടീമില്‍ ഇടം നേടി.

ഇത്തവണ രഞ്ജിയില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫ്രാസ് ഖാന് ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല. ഇഷാന്‍ കിഷനും കെ എസ് ഭരതും വിക്കറ്റ് കീപ്പര്‍മാരായി ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഏകദിന ടീമിനെയും രോഹിത് ശര്‍മ തന്നെ നയിക്കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. നിലവിൽ ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും സഞ്ജു സാംസണുമുണ്ട്. ഉമ്രാന്‍ മാലിക് ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുകേഷ് കുമാറും പേസറായി ഏകദിന ടീമിലെത്തി.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാള്‍, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍ , മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്‌നി.

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, സൂര്യ കുമാര്‍ യാദവ്, സഞ്ജു സാംസണ്‍ , ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷാര്‍ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

The post വെസ്റ്റ് ഇന്‍ഡീസ് പര്യടനം; ഏകദിന ടീമില്‍ ഇടംനേടി സഞ്ജു സാംസണ്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ewYLOWt
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍