
തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീടിനകത്ത് മൂന്ന് ദിവസത്തോളം പഴക്കമുളള സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച കണ്ടെത്തി.
കേരള തമിഴ്നാട് അതിര്‍ത്തിക്ക് സമീപം അരുമന പുലിയൂര്‍ ശാല സ്വദേശി സലീന(47)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച സലീനയുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജനല്‍ തുറന്നു നോക്കിയപ്പോള്‍ ആണ് മരണ വിവരം പുറത്തറിയുന്നത്
മുറിക്കുള്ളില്‍ ചലനമറ്റുകിടന്ന സലീനയെ കണ്ടതോടെ നാട്ടുകാര്‍ അരുമന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീടിന്‍റെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയാണ് മൃതദേഹം പുറത്തെത്തിച്ചത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്ബ് സലീന വെള്ളറട ആനപ്പാറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ ഇരുവരും പിരിയുകയും തുടര്‍ന്ന് സലീന അമ്മയുടെ വീട്ടിലായിരുന്നു താമസം.
വിളവം കൊട് താലൂക്ക് ഓഫീസിന് മുന്നില്‍ അപേക്ഷകള്‍ എഴുതി നല്‍കുന്നതും ഫോമുകള്‍ പൂരിപ്പിച്ചു നല്‍കുന്നതുമാണ് സലീനയുടെ ജോലി. കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചതോടെ സലീന ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചിരുന്നു. കുറച്ചുകാലം മുമ്ബാണ് ഇവരുടെ അമ്മ മരണപ്പെടുന്നത്. അമ്മയുടെ മരണശേഷം സലീനയ്ക്ക് അയല്‍വാസികളുമായി അധികം സമ്ബര്‍ക്കമില്ല. സലീനയുടെ മരണം ആത്മഹത്യ ആണോ എന്നും കൊലപതാകമടക്കമുള്ള സാധ്യതകള്‍ പരിശോധിച്ച് വരികായാണെന്നും അരുമന പൊലീസ് അറിയിച്ചു.
The post പൂട്ടിയിട്ടിരുന്ന വീടിനകത്ത് മൂന്ന് ദിവസത്തോളം പഴക്കമുളള സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച നിലയിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/sgak56E
via IFTTT
0 അഭിപ്രായങ്ങള്‍