
തൊടുപുഴ: മൂന്നാറില്‍ വീണ്ടും വന്യജീവി ആക്രമണം. പെരിയവര എസ്റ്റേറ്റില്‍ മേയാന്‍ വിട്ട പശു ചത്തു.
പുതുക്കാട് ഡിവിഷനിലെ രാജന്റെ പശുവാണ് ചത്തത്. കടുവയാണ് പശുവിനെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയാണ് പശുവിനെ മേയാന്‍ വിട്ടത്. വൈകീട്ടായിട്ടും തിരിച്ചെത്താതെ വന്നതോടെ രാത്രിയില്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടുകാരെ കൂട്ടി തിരച്ചില്‍ നടത്തിയപ്പോഴാണ് അധികം അകലെയല്ലാതെ പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയത്. വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് പശു ചത്തത്. കടുവയാണ് പശുവിനെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അടുത്തകാലത്തായി പ്രദേശത്ത് പത്തോളം പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
The post മൂന്നാറില്‍ വീണ്ടും വന്യജീവി ആക്രമണം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/rh2Hdiv
via IFTTT
0 അഭിപ്രായങ്ങള്‍