കര്‍ണാടകത്തില്‍ പശുക്കടത്ത് ആരോപിച്ച്‌ കൊലപാതകം

കര്‍ണാടകത്തില്‍ പശുക്കടത്ത് ആരോപിച്ച്‌ കൊലപാതകം. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരിലാണ് സംഭവം നടന്നത്.

സാത്തന്നൂര്‍ സ്വദേശിയായ ഇദ്രിസ് പാഷയെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകന്‍ പുനീത് കാരെഹള്ളി എന്നയാള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ആളുകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.മാര്‍ച്ച്‌ 31 ന് രാത്രി പശുക്കളെ വണ്ടിയില്‍ കൊണ്ടുപോവുകയായിരുന്നു ഇദ്രിസ് പാഷ. പുനീത് കാരെഹള്ളിയും സംഘവും ഈ വാഹനം തടഞ്ഞു. പശുക്കളെ അറുക്കാന്‍ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചു. ഇദ്രിസ് പാഷയോട് പാകിസ്ഥാനിലേക്ക് പോ എന്ന് ആക്രോശിച്ചു. തുടര്‍ന്ന് ഇദ്രിസ് പാഷയെ ക്രൂരമായി മര്‍ദിച്ച്‌ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്നലെയാണ് ഇദ്രിസ് പാഷയുടെ മൃതദേഹം റോഡില്‍ കണ്ടെത്തിയത്. ഇദ്രിസ് പാഷയുടെ മൃതദേഹവുമായി ബന്ധുക്കള്‍ സാത്തന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നാണ് പുനീത് കാരെഹള്ളിക്ക് എതിരെ പൊലീസ് കേസെടുത്തത്.

The post കര്‍ണാടകത്തില്‍ പശുക്കടത്ത് ആരോപിച്ച്‌ കൊലപാതകം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/VzMX4S6
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍