
അട്ടപ്പാടി മധു കൊലപാതക കേസിന്റെ അന്തിമ വാദം ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ആരംഭിക്കും.
മധു മരിച്ചിട്ട് നാളെ അഞ്ച് വര്‍ഷം തികയും.
കേസില്‍ 16 പ്രതികളാണുള്ളത്. പ്രോസിക്യൂഷന്‍്റെയും പ്രതിഭാഗത്തിന്‍്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ 101 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗം എട്ട് പേരേയും.
മൂന്ന് പ്രോസ്യൂട്ടര്‍മാര്‍ പിന്മാറിയ കേസില്‍ പല കാരണങ്ങളാല്‍ വിചാരണ വൈകുകയായിരുന്നു. രഹസ്യ മൊഴി നല്‍കിയവരടക്കം 24 സാക്ഷികള്‍ കോടതിയില്‍ കൂറുമാറി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കല്‍ അടക്കം അസാധാരണ സംഭവങ്ങളും അതിനിടെ നടന്നു.
തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ അമ്മയും സഹോദരിയും. ഭീഷണികളടക്കം മറികടന്നാണ് ഇരുവരും നിയമ പോരാട്ടവുമായി മുന്നോട്ടു പോയത്. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു മരിക്കുന്നത്.
The post അട്ടപ്പാടി മധു കൊലപാതക കേസിന്റെ അന്തിമ വാദം ഇന്ന് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/L89cMD5
via IFTTT
0 അഭിപ്രായങ്ങള്‍