സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കെണിയില്‍ കുടുക്കിയ അയല്‍വാസി പിടിയില്‍

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കെണിയില്‍ കുടുക്കിയ സംഭവത്തില്‍ അയല്‍വാസി പിടിയില്‍.

കോഴിക്കോടാണ് ഒന്‍പതാം ക്ലാസുകാരിയെ ലഹരിക്കടത്തിനായി ഇയാള്‍ ഉപയോഗിച്ചത്. വര്‍ഷങ്ങളായി ഇയാള്‍ ലഹരിക്കടത്ത് നടത്തുന്നുണ്ട്.

ലഹരിക്കടത്തും കച്ചവടവും നടത്തിയ സംഭവത്തില്‍ നേരത്തെയും ഇയാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. എംഡിഎംഎ അടക്കം കടത്തിയതിനായിരുന്നു നേരത്തെ പിടിയിലായത്.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ ഇപ്പോള്‍ പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ കെണിയില്‍പ്പെട്ടതായും സൂചനകളുണ്ട്.

സംഭവത്തില്‍ വിശദമായ മൊഴി ലഭിച്ച ശേഷമേ അറസ്റ്റ് അടക്കമുള്ളവയിലേക്ക് കടക്കൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് ലഹരിയിടപാടുകള്‍ നടന്നിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട് വലിയൊരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. അവരിലേക്ക് കൂടി അന്വേഷണമെത്താന്‍ ഇപ്പോള്‍ പിടികൂടിയ ആളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.



The post സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കെണിയില്‍ കുടുക്കിയ അയല്‍വാസി പിടിയില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/rAeRWzF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍