
ബെംഗളൂരു: ക്ലാസില്‍ കയറി കോളേജ് വിദ്യാര്‍ഥിയെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരൂരുവിലെ സ്വകാര്യ എന്‍ജിനീറയറിങ് കോളേജിലെ ബിടെക് വിദ്യാര്‍ഥിയായ 19കാരിയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ലയ സ്മിത് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ആണ്‍സുഹൃത്ത് പവന്‍ കല്യാണ്‍ ചികിത്സയിലാണ്. ഏകദേശം ഒരുമണിയോടെ ഇയാള്‍ പെണ്‍കുട്ടിയുടെ ക്ലാസിലേക്കെത്തി പെണ്‍കുട്ടിയെ അപ്രതീക്ഷിതമായി ആക്രമിച്ചു.
കത്തികൊണ്ട് പത്തിലേറെ തവണ പെണ്‍കുട്ടിയെ കുത്തിയ ശേഷം സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വിദ്യാര്‍ഥികഴും അധ്യാപകരും ഓടിയെത്തിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ പവന്‍ കല്യാണ്‍ പഠിച്ച അതേ കോളേജിലായിരുന്നു പെണ്‍കുട്ടിയും പഠിച്ചിരുന്നത്. പിന്നീട് പെണ്‍കുട്ടി കോളേജ് മാറി. അന്നും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
The post ക്ലാസില്‍ കയറി കോളേജ് വിദ്യാര്‍ഥിയെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/bSNpluP
via IFTTT
0 അഭിപ്രായങ്ങള്‍