സി പി എം കൗണ്‍സിലറുടെ വാഹനത്തിലെ ലഹരിക്കടത്തില്‍ അന്വേഷണം നി‍ര്‍ണായക ഘട്ടത്തില്‍

ആലപ്പുഴ: സി പി എം കൗണ്‍സിലറുടെ വാഹനത്തിലെ ലഹരിക്കടത്തില്‍ അന്വേഷണം നി‍ര്‍ണായക ഘട്ടത്തില്‍. ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ എ.ഷാനവാസിനെതിരെ സുപ്രധാന തെളിവുകള്‍ ലഭിച്ചെന്നാണ് വിവരം.

ഷാനവാസിനെ ഡിവൈഎസ്പി ഇന്നലെ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ചോദ്യം ചെയ്യല്ലില്‍ ഷാനവാസ് പൂ‍ര്‍ണമായി നിഷേധിച്ചു.

താന്‍ സിപിഎമ്മിലെ ജനകീയ നേതാവാണെന്നും കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചവരില്‍ ഒരാളാണ് താനെന്നും ചോദ്യം ചെയ്യല്ലില്‍ പറഞ്ഞ ഷാനവാസ് സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ തനിക്ക് സമൂഹത്തിലെ പലരുമായും ബന്ധപ്പെടേണ്ടി വരുമെന്നും സുഹൃത്തുകളാണ് തന്‍്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതെന്നും അതില്‍ ഉള്‍പ്പെട്ട ചില‍ര്‍ക്ക് ലഹരിക്കടത്തുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ഷാനവാസ് മൊഴി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലഹരി കടത്തില്‍ പിടിക്കപ്പെട്ടവരെല്ലാം നേരത്തേയും സമാന കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും എന്നാല്‍ അന്നൊന്നും പൊലീസ് ഇവ‍ര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ഷാനവാസ് മൊഴി നല്‍കിയെന്നാണ് വിവരം.

The post സി പി എം കൗണ്‍സിലറുടെ വാഹനത്തിലെ ലഹരിക്കടത്തില്‍ അന്വേഷണം നി‍ര്‍ണായക ഘട്ടത്തില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/6Z0EMwK
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍