ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്ബള കുടിശിക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചിന്തയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്ബള കുടിശിക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചിന്തയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പായി.

ചിന്ത കുടിശിക ആവശ്യപ്പെട്ട് കത്ത് നല്‍കിയത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്നാണ്. 22/8/2022 ല്‍ ഈ കത്ത് എം ശിവശങ്കര്‍ തുടര്‍ നടപടിക്കായി അയച്ചു. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച്‌ ഉത്തരവിറക്കിയത്. ചിന്ത നല്‍കിയ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്ബളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ചിന്ത ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നത് എന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുമുണ്ട്.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയും ചെലവു ചുരുക്കലിന് കര്‍ശന നിര്‍ദ്ദേശങ്ങളും നിലനില്‍ക്കെയാണ് ചിന്ത ജെറോം ശമ്ബള കുടിശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും. ലക്ഷങ്ങളുടെ കുടിശിക ചോദിച്ച്‌ വാങ്ങുന്നതിലെ ഔചിത്യം ചര്‍ച്ചയായപ്പോള്‍ അങ്ങനെ ഒരു കത്തുണ്ടെങ്കില്‍ പുറത്ത് വിടാന്‍ ചിന്ത മാധ്യമങ്ങളെ വെല്ലുവിളിച്ചിരുന്നു.എന്നാല്‍ ചിന്ത നല്‍കിയ കത്ത് പുറത്തുവന്നതിനു ശേഷം പ്രതികരണത്തിന് അവര്‍ തയ്യാറായിട്ടില്ല.

കുടിശിക അനുവദിച്ച്‌ കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇറക്കിയ ഉത്തരവില്‍ കാര്യങ്ങളെല്ലാം വ്യക്തമാണ്. ചെയര്‍ പേഴ്സണായി നിയമിതയായ 2016 ഒക്ടോബര്‍ മുതല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്ബളത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അതിനാല്‍ 2016 ഒക്ടോബര്‍ മുതല്‍ മുതല്‍2018 ജൂണ്‍ വരെയുള്ള കാലയളവില്‍ അഡ്വാന്‍സായി കൈ പറ്റിയ തുകയും യുവജന കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം നിജപ്പെടുത്തിയ ശമ്ബളവും തമ്മിലുള്ള കുടിശിക അനുവദിക്കണം.

ശമ്ബള കുടിശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 2022 ഓഗസ്റ്റിലെഴുതിയ കത്ത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. 2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്ബളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. 17 മാസത്തെ കുടിശിക മാസം 50000 രൂപ വച്ചാണ് എട്ടര ലക്ഷം രൂപയെന്ന് കണക്കാക്കിയതും അത് അനുവദിച്ചതും

The post ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്ബള കുടിശിക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചിന്തയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/DP4bFu9
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍