ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം; മാളികപുറം സിനിമയെ പുകഴ്ത്തി ജയസൂര്യ

ഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങി പുതുവര്‍ഷത്തിലും കേരളക്കരയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ചിത്രമാണ് ‘മാളികപ്പുറം’.

വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദന്‍ നിറഞ്ഞാടിയപ്പോള്‍ അത് പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. സോഷ്യല്‍ മീഡിയ നിറയെ മാളികപ്പുറം വിശേഷങ്ങളാണ്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പ്രശംസിച്ച്‌ കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഈ അവസരത്തില്‍ മാളികപ്പുറത്തെ കുറിച്ച്‌ നടന്‍ ജയസൂര്യ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്ന് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. വിഷ്ണു ശശിശങ്കറിനെയും തിരക്കഥാകൃത്ത് അഭിലാഷിനെയും നടന്‍ അഭിനന്ദിക്കുന്നു. ഉണ്ണി മുകുന്ദന്റെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമാണിതെന്നും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി ദേവനന്ദയെ തോന്നിയെന്നും ജയസൂര്യ കുറിക്കുന്നു.

ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ

ചൈതന്യം നിറഞ്ഞ ചിത്രം ‘ മാളികപ്പുറം’.
ഒരു പുതിയ സംവിധായകന്‍ കൂടി വരവ് അറിയിച്ചിരിക്കുന്നു ‘വിഷ്ണു ശശിശങ്കര്‍’. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം . (സുന്ദര മണിയായിരിക്കണു നീ ….) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോള്‍ടെ പ്രകടനം കണ്ടപ്പോള്‍ .കൂട്ടുകാരന്‍ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടന്‍ ,രവിചേട്ടന്‍ അങ്ങനെ ഇതില്‍ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലര്‍ത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. പുതിയ സംവിധായകനെ വിശ്വസിച്ച്‌ കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങള്‍.

The post ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം; മാളികപുറം സിനിമയെ പുകഴ്ത്തി ജയസൂര്യ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/GRFjWkU
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍