
കൊച്ചി; നടന്‍ ഗോവിന്ദന്‍ കുട്ടിയ്ക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് നടനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു.
2021, 2022ലും മൂന്ന് തവണ ഗോവിന്ദന്‍ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു.ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയാണ് മറ്റാെരു യുവതി കൂടി സമാനമായ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
നടന്‍ ഗോവിന്ദന്‍ കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് ആദ്യ പരാതിയുമായി എത്തിയത്. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് മാസം മുതല്‍ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗ ചെയ്തെന്നായിരുന്നു പരാതി. 2022 മെയ് 14 ന്‌എറണാകുളം പോണോത്ത് റോഡിലുള്ള പ്ലാറ്റില്‍ വെച്ചാണ് ആദ്യം ബലാത്സഗം ചെയ്തെന്ന് യുവതി പറയുന്നു. പിന്നീട് പല ഘട്ടങ്ങളില്‍ പല സ്ഥലത്ത് കൊണ്ടുപോയി പീഡനം തുടര്‍ന്നു. എന്നാല്‍ വിവാഹക്കാര്യം ചോദിച്ചതോടെ ഗോവിന്ദന്‍ കുട്ടി തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
നവംബറിലാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നവംബര്‍ 26 നാണ് ഗോവിന്ദന്‍ കുട്ടിയ്ക്കെതിരെ കേസ് എടുത്തു. പിന്നീട് നടന് എറണാകുളം സെഷനസ് കോടതി മുന്‍കൂര്‍ ജാമ്യ അനുവദിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പിന്‍വലിപ്പിക്കാന്‍ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.
The post നടന്‍ ഗോവിന്ദന്‍ കുട്ടിയ്ക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതിയും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/duBPq3M
via IFTTT
0 അഭിപ്രായങ്ങള്‍