
ദില്ലി: കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിന്റെ ഭാഗമായി ചൈനയുള്‍പ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്ന് മുതല്‍ നിര്‍ബന്ധം.
ചൈന, ജപാന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്ലാന്‍ഡ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിബന്ധന ബാധകം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇതിനിടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്ര ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡിസംബര്‍ 22ന് പ്രധാന്മന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയോ എന്ന് യോഗം വിലയിരുത്തി.
The post കൊവിഡിനെതിരായ ജാഗ്രത; ആറ് ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്ട്രേഷൻ നിര്‍ബന്ധം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/RK63AtL
via IFTTT
0 അഭിപ്രായങ്ങള്‍