
മലപ്പുറം: മലപ്പുറത്ത് കോടികളുടെ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നാലര കോടിയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി.
രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി.
കോഴിക്കോട് താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരാണ് പിടിയിലായത്. കാറില്‍ പണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. രാവിലെ വാഹനപരിശോധനയ്ക്കിടെയാണ്, പെരിന്തല്‍ മണ്ണയില്‍ വെച്ച് ഇവര്‍ പിടിയിലാകുന്നത്.
കാറില്‍ രഹസ്യ അറ ഉണ്ടാക്കി അതില്‍ ഒളിപ്പിച്ചായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയും പണം ലഭിച്ചത് എന്നതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
The post മലപ്പുറത്ത് കോടികളുടെ കുഴല്‍പ്പണ വേട്ട appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Ub3KPEx
via IFTTT
0 അഭിപ്രായങ്ങള്‍