
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ബിജെപി നേതാവ് അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ട്, ജവഹർലാൽ നെഹ്‌റുവിന്റെ ശാന്തി വാൻ, ലാൽ ബഹദൂർ ശാസ്ത്രിയുടെ വിജയ് ഘട്ട്, ഇന്ദിരാഗാന്ധിയുടെ ശക്തിസ്ഥലം, രാജീവ് ഗാന്ധിയുടെ സമാധി വീരഭൂമി എന്നിവയ്‌ക്ക് പുറമെ വാജ്‌പേയിയുടെ സ്മാരകമായ സായിദവ് അടലും ആദരാഞ്ജലികൾ അർപ്പിച്ചത്.
വാജ്‌പേയിയുടെ സ്മാരകം സന്ദർശിക്കാനുള്ള രാഹുലിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിലെ നാല് എഐസിസി കോ-ഓർഡിനേറ്റർമാരിൽ ഒരാളായ ഗൗരവ് പാണ്ഡിയ അടക്കമുള്ള നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ എതിർപ്പ് മറികടന്നു കൊണ്ടാണ് രാഹുൽ ഗാന്ധി ആദരാഞ്ജലികൾ അർപ്പിച്ചത്.
The post വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഹുൽ ഗാന്ധി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/HiDg6V9
via IFTTT
0 അഭിപ്രായങ്ങള്‍