
പാലക്കാട് ആർ എസ് എസ് നേതാവായിരുന്ന എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുക്കും. ശ്രീനിവാസന് നേരെ നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണമെന്ന നിഗമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്.
കേസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേസ് രേഖകള്‍ കീഴ്‌ക്കോടതിയില്‍ നിന്ന് ഏറ്റെടുക്കാന്‍ അപേക്ഷ നല്‍കി. മാത്രമല്ല കേസ് ഡയറി ആവശ്യപ്പെട്ട് ഡിജിപിക്ക് ഉടന്‍ കത്ത് നല്‍കും എന്നും എൻ ഐ എ അറിയിച്ചു.
2022 ഏപ്രില്‍ 16നാണ് ആര്‍എസ് എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നു മൂത്താന്തറ ആരപ്പത്ത് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
2021 നവംബര്‍ 15ന് പാലക്കാട് എലപ്പുള്ളിയിലെ ശരത് നിവാസില്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ തുടര്‍ച്ചയായാണ് സുബൈര്‍ വധവും ശ്രീനിവാസന്‍ വധവും നടന്നത്. ഈ രണ്ട് കേസുകളിലെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും എന്‍ഐഎ പരിശോധിക്കും
The post പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് എന്‍ഐഎ ഏറ്റെടുക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/u1T3x6S
via IFTTT
0 അഭിപ്രായങ്ങള്‍