
തിരുവനന്തപുരം : വര്‍ക്കല അയിരൂരില്‍ പതിനഞ്ചുകാരനെ കഞ്ചാവ് മാഫിയ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാര്‍.
കേസ് പിന്‍വലിക്കാന്‍ നിരന്തര സമ്മര്‍ദ്ദമുണ്ടെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒമ്ബത് ദിവസമായിട്ടും ഒരാളെ പോലും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. നീതി തേടി കുടുംബം ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.
കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരനെ നാലംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതി വര്‍ക്കല പൊലീസിന് കിട്ടുന്നത് ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ്. മൊഴിയെടുക്കാനോ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ എഫ്‌ഐആറില്‍ ശരിയായി രേഖപ്പെടുത്താനോ പോലും പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല സംഭവം നടന്ന് ഒമ്ബത് ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാനും കഴിഞ്ഞിട്ടില്ല. അതിനിടെയാണ് പ്രതികളുടെ കുടുംബാംഗങ്ങള്‍ കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പുതിയ ആരോപണം . ജീവഭയം കൊണ്ട് ബന്ധുവീട്ടിലേക്ക് മാറിയിരിക്കുകയാണ് കുടുംബം. അതിന് ശേഷം പഠനവും വഴിമുട്ടിയ അവസ്ഥയിലെന്ന് കുട്ടി പറയുന്നു.
The post പതിനഞ്ചുകാരനെ കഞ്ചാവ് മാഫിയ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/BpPLtjg
via IFTTT
0 അഭിപ്രായങ്ങള്‍