കോടിയേരിക്ക് ആദരാഞ്ജലി; തിങ്കളാഴ്ച കണ്ണൂരില്‍ മൂന്നിടത്ത് ഹര്‍ത്താല്‍

കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് കണ്ണൂരില്‍ മൂന്നിടത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് ആദരസൂചകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കോടിയേരിയുടെ വിയോ​ഗത്തെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററില്‍ പാര്‍ട്ടിക്കൊടി താഴ്ത്തിക്കെട്ടിയിരുന്നു. കോടിയേരിയുടെ മൃതദേഹം ഇന്ന് 11മണിയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും.

ഞായറാഴ്ച ഉച്ചമുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദര്‍ശനം. തിങ്കളാഴ്ച രാവിലെ 11 മുതല്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്ബലത്ത് സംസ്കാരം.

The post കോടിയേരിക്ക് ആദരാഞ്ജലി; തിങ്കളാഴ്ച കണ്ണൂരില്‍ മൂന്നിടത്ത് ഹര്‍ത്താല്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/LeZImri
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍