
അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. രാവിലെ 9.30ന് ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സ് പുറപ്പെടും.
11 മണിയോടെ കണ്ണൂരിലെത്തും.
വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് മൂന്ന് മണി മുതല്‍ മൃതദേഹം തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ വൈകിട്ട് കണ്ണൂര്‍ പയ്യാമ്ബലത്താണ് സംസ്കാരം.
അര്‍ബുദ ബാധിതനായി ചെന്നൈയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് കോടിയേരിയുടെ അന്ത്യം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവര്‍ണറും അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
The post മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/h96zxVY
via IFTTT
0 അഭിപ്രായങ്ങള്‍