
അഫ്ഗാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഖ്വയ്ദയുടെ തലവൻ അയ്മൻ അൽ സവാഹിരി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സവാഹിരി കൊലചെയ്യപ്പെട്ട കാര്യം സ്ഥിരീകരിച്ചത് യു എസ് പ്രസിഡന്‍റ് ജോ ബൈഡനാണ്. അമേരിക്കൻ ഏജൻസിയായ സി ഐ എ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തിലൂടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി.
2001 സെപ്റ്റംബർ 11ൽ അമേരിക്കയിൽ നടന്ന വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. കാബൂളിലെ ഒരു രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത് . നേരത്തെ 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവരികയായിരുന്നു.
from ഇ വാർത്ത | evartha https://ift.tt/tVLC7Rc
via IFTTT
0 അഭിപ്രായങ്ങള്‍