
തിരുവനന്തപുരം: പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
ഒരേ സമയം 20 പ്രവൃത്തികള്‍ മാത്രമേ നടപ്പിലാക്കാവൂ എന്ന ഉത്തരവ് കേരളത്തിന് വലിയ തിരിച്ചടിയാണ്. തീരുമാനം തൊഴില്‍ മേഖലയിലും പ്രാദേശിക സാമ്ബത്തിക വികസനത്തിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരാണ് ഈ നിബന്ധന. ഈ നിബന്ധന ഒഴിവാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമ പഞ്ചായത്തിന്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാര്‍ഡില്‍ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതല്‍ 23 വരെ വാര്‍ഡുകള്‍ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍. ഒരേ സമയം ഒരു വാര്‍ഡില്‍ തന്നെ ഏറെ പ്രവൃത്തികള്‍ നടത്തിയാണ് തൊഴിലാളികളുടെ തൊഴില്‍ ഡിമാന്റ് കേരളം നിര്‍വഹിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഒരു വാര്‍ഡില്‍ ഒരു പ്രവൃത്തി മാത്രമായാല്‍ പോലും 20 വാര്‍ഡുകളിലേ പ്രവൃത്തി നടത്താനാകൂ. പല വാര്‍ഡിലും ഒരു പ്രവൃത്തി പോലും നടത്താനാകില്ലെന്ന സ്ഥിതി വന്നാല്‍ സംസ്ഥാനത്ത് വലിയ തോതിലുള്ള തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കും.
മെറ്റീരിയല്‍ കോമ്ബണന്റ് കുടിശിക ലഭിച്ചെങ്കിലും ഇപ്പോളും വിഷയത്തിലെ പ്രതിസന്ധി തുടരുകയാണ്. എല്ലാ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്കും വെന്‍ഡേഴ്സിനും ഇനിയും പണം നല്‍കാനായിട്ടില്ല. കേന്ദ്രത്തിന്റെ പിഎഫ്‌എംഎസ് ഐഡി ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇതിന് കാരണം. പണം പൂര്‍ണമായി വിതരണം ചെയ്യാത്തതിനാല്‍, ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി വെബ്സൈറ്റില്‍ രേഖപ്പെടുത്താനാകുന്നില്ല. പണിപൂര്‍ത്തിയായ ഈ പ്രവൃത്തികളും, തുടരുന്ന പദ്ധതികള്‍ എന്ന പട്ടികയിലാണ് വരുന്നത്. ഫലത്തില്‍, പഞ്ചായത്തില്‍ 20 പ്രവൃത്തി എന്ന നിബന്ധന വരുന്നതോടെ പല പഞ്ചായത്തുകളിലും പുതുതായി ഒരു പദ്ധതി പോലും ഏറ്റെടുക്കാനാകാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്.
ഈ വര്‍ഷം പത്തരക്കോടി തൊഴില്‍ ദിനങ്ങളാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത് ആറ് കോടി മാത്രമാണ്. സാമ്ബത്തിക വര്‍ഷത്തിന്‍റെ ആദ്യ നാല് മാസം കൊണ്ട് തന്നെ 2,43,53,000 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കേന്ദ്രം അനുവദിച്ചതിന്‍റെ 40.59 ശതമാനമാണ് ഇത്. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍ കേരളത്തിന് അനുവദിച്ചിരുന്ന സ്ഥലത്താണ്, ഇക്കുറി ആറ് കോടിയായി ചുരുക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷവും 10 കോടിയിലധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. 2021-22 വര്‍ഷം കേരളത്തില്‍ തൊഴില്‍ കാര്‍ഡ് എടുത്തിരുന്ന 40,83,420 കുടുംബങ്ങളില്‍ തൊഴില്‍ ആവശ്യപ്പെട്ട 16,45,183 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതില്‍5,12,823 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചു. 10,59,66,005 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്.
തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുക നല്‍കുന്നതിന് കൃത്യമായ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രം, പൂര്‍ണമായും കേന്ദ്രസഹായത്തോടെ നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ള സോഷ്യല്‍ ഓഡിറ്റ് നടത്തിപ്പിന് പണം തരാത്ത സാഹചര്യവുമുണ്ട്. 19 കോടി നല്‍കേണ്ട സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ആകെ അനുവദിച്ചത് 2.96കോടി മാത്രമാണ്. മൂന്ന് കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് അഡ്വാന്‍സായി അനുവദിച്ച് നല്‍കിയത്. വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ഓണറേറിയം കുടിശികയാകുന്ന സ്ഥിതി ഇതിന്‍റെ ഫലമായി സൃഷ്ടിക്കപ്പെടുകയാണ്. തൊഴിലുപകരണത്തിന് മൂര്‍ച്ച കൂട്ടാനുള്ള ഫണ്ട് ഇല്ലാതാക്കിയതും പ്രതിഷേധാര്‍ഹമാണ്. എന്‍എംഎംഎസ് ആപ്പിലെ പ്രായോഗിക പ്രശ്നങ്ങള്‍ മൂലം തൊഴിലാളികള്‍ ജോലിക്കെത്തിയാലും ഹാജര്‍ രേഖപ്പെടുത്താനാകാതെ, കൂലി നഷ്ടമാകുന്ന സ്ഥിതിയും നിലവിലുണ്ട്. പലപ്പോളും ആപ്പ് ശരിയായി പ്രവര്‍ത്തിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന കേരളത്തിന്‍റെ സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള നിബന്ധനകള്‍ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന പ്രാദേശിക സാമ്ബത്തിക രംഗത്തിന് തീരുമാനം വലിയ തിരിച്ചടിയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
from ഇ വാർത്ത | evartha https://ift.tt/YOvz8bh
via IFTTT
0 അഭിപ്രായങ്ങള്‍