
സ്വപ്നാ സുരേഷ് ജോലി ചെയ്തിരുന്ന സംഘപരിവാർ പിന്തുണയുള്ള NGOയായ എച്ച്ആര്‍ഡിഎസ്സിന്റെ സെക്രട്ടറി അജി കൃഷ്ണനും ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവും അറസ്റ്റില്‍. ഇന്നലെ രാത്രി എട്ടരയോടെ ഷോളയൂര്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ പട്ടിജാതി പട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരമാണ അറസ്റ്റ്. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ എസ്.സി, എസ്.ടി കമ്മിഷനാണ് നിയമസാധുത പരിശോധിച്ച് കേസെടുക്കാൻ ഒറ്റപ്പാലം സബ് കലക്ടർക്ക് നിർദ്ദേശം നൽകിയത്
വാര്യർ ഫൗണ്ടേഷൻ എച്ചആർഡിഎസിന് 56 ഏക്കർ പാട്ടത്തിന് നൽകിയിരുന്നു. ഈ ഭൂമി ആദിവാസികളുടേതായിരുന്നുവെന്നാണ് ആരോപണം. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് കുടിൽ കത്തിച്ചെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നുമാണ് അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിന്റെ പരാതി.
ഇന്നലെ രാവിലെയാണ് സെക്രട്ടറി അജി കൃഷ്ണന്‍ വിദേശത്ത് നിന്നും എത്തിയത്. മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡിവൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
from ഇ വാർത്ത | evartha https://ift.tt/PMkVq8v
via IFTTT
0 അഭിപ്രായങ്ങള്‍