
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു.
73 വയസായിരുന്നു. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക ട്രംപ്, എറിക് ട്രംപ് എന്നിവരുടെ അമ്മയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ ജനിച്ച ഇവാന മോഡലും സ്കീയിംഗ് താരവുമായിരുന്നു. 1977 ലായിരുന്നു ട്രംപുമായുള്ള വിവാഹം. ഇവാനയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്ന് ട്രംപ് പ്രതികരിച്ചു.
from ഇ വാർത്ത | evartha https://ift.tt/SaDRzuw
via IFTTT
0 അഭിപ്രായങ്ങള്‍