ഇ​ന്നും നാളെയും ശ​ക്ത​മാ​യ മ​ഴ​ തുടരും

സം​സ്ഥാ​ന​ത്ത് ഇ​ന്നും നാളെയും ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത എന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കള്കടർ അവധി പ്രഖ്യാപിച്ചു. വെള്ളപൊക്ക ഭീതി നിലനിൽക്കുന്നതിനാൽ പനമരം ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു.

ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ജൂ​ലൈ17​നു കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടി​നു തു​ല്യ​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കി.



from ഇ വാർത്ത | evartha https://ift.tt/GWxTFZK
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍