
ബിജെപി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ലെന്നും പാർട്ടിദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. എല്ലാവര്‍ക്കും തുല്യ നീതി വേണമെന്നതില്‍ പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും ‘സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രാര്‍ത്ഥന’ എന്ന ആശയത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പുറത്താക്കിയ മുൻ ദേശീയ വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ രാജ്യത്ത് പ്രതിഷേധം വ്യാപകമായിരിക്കുന്നതിന് പിന്നാലെയാണ് നദ്ദയുടെ പരാമര്‍ശം.
രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബിജെപി രാജ്യത്തെ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു എന്നായിരുന്നു നദ്ദയുടെ മറുപടി
from ഇ വാർത്ത | evartha https://ift.tt/1QgDJ6P
via IFTTT
0 അഭിപ്രായങ്ങള്‍