
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ എത്തുന്നവർ ധരിക്കുന്ന കറുത്ത മാസ്ക് അഴിപ്പിക്കുന്നതിനെ ന്യായീകരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. പരിപാടികളിൽ കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് ചോദിച്ച ജയരാജന്‍ മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി.
സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ലക്ഷ്യമിടുന്നവർക്ക് പ്രോത്സാഹനം നൽകരുതെന്ന് ജയരാജന്‍ പറഞ്ഞു. അതേസമയം, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ രണ്ട് പൊതു പരിപാടികൾക്കായി ഇന്ന് 9 മണിക്കാണ് മുഖ്യമന്ത്രി തൃശൂരില്‍ നിന്ന് പുറപ്പെട്ടത്. വഴിയിൽ ഉണ്ടാകുന്ന പ്രതിഷേധം കണക്കിലെടുത്ത് എല്ലായിടങ്ങളിലും പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
from ഇ വാർത്ത | evartha https://ift.tt/SR0BECq
via IFTTT
0 അഭിപ്രായങ്ങള്‍