
താൻ ഉടൻതന്നെ ബിജെപി വിടുമെന്നുള്ള പ്രചാരണങ്ങളോട് പ്രതികരിച്ച് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക് ആണെന്നും ബിജെപി വിട്ടുകൊണ്ട് താൻ എങ്ങോട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ഒരു ഒരു വാര്‍ത്ത എന്തിനായിരുന്നുവെന്ന് അത് സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കും രാജ്നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഒരിക്കൽ കൂടി രാജ്യസഭ സീറ്റ് നല്‍കാത്തതിനല്‍ സുരേഷ് ഗോപി പാര്‍ട്ടി വിടുമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. നിലവിൽ സുരേഷ് ഗോപിയെ വീണ്ടും തൃശൂരില്‍ മത്സരിപ്പിക്കാനാണ് കേരളത്തിലെ ബിജെപി ആഗ്രഹിക്കുന്നത്. പക്ഷെ ഇതുവരെ ഇക്കാര്യത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല.
from ഇ വാർത്ത | evartha https://ift.tt/9DY40Nr
via IFTTT
0 അഭിപ്രായങ്ങള്‍