
കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന പാർലമെൻ്റ് മാർച്ചിനിടെ ഉണ്ടായ പോലീസ് നടപടിക്കെതിരെ രാജ്യ സഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് എ.എ റഹീം എംപി പരാതി നൽകി. പാര്‍ലമെന്റ മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത റഹീമിനെ രാത്രി വൈകിയാണ് ദില്ലി ഡൽഹി പൊലീസ് വിട്ടയച്ചത്.
എഎ റഹീമിനൊപ്പം കസ്റ്റഡിയിൽ എടുത്തവരെ പിന്നെയും വളരെ വൈകിയാണ് പൊലീസ് പോകാൻ അനുവദിച്ചത്. നിലവിൽ പൊലീസ് കയ്യേറ്റത്തിന് എതിരെ സി പി എം എംപിമാര്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാതെ ദില്ലി പൊലീസ് സ്വീകരിച്ചത് ഹീനമായ നടപടിയാണ്. എംപിയെയും വനിതാ പ്രവർത്തകരെയും മർദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിൽ എംപിമാര്‍ ആവശ്യപ്പെട്ടു.
അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐ ഉച്ചയോടെ നടത്തിയ പാർലമെന്‍റ് മാർച്ച് സംഘർഷഭരിതമായിരുന്നു. ജന്ധർമന്ദിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്‍റ് പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. എ എ റഹീം എംപി അടക്കമുള്ള പ്രവർത്തകരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി. വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. റഹീം പാർലമെന്റ് അംഗമാണെന്നറിയിച്ചിട്ടും പൊലീസ് സംഘം നിലത്തിട്ട് വലിച്ചിഴച്ചു.
from ഇ വാർത്ത | evartha https://ift.tt/oYHKc2f
via IFTTT
0 അഭിപ്രായങ്ങള്‍