ഇടയ്ക്കിടെ വാഹനം മാറ്റുന്ന മലയാളം സൂപ്പർ താരങ്ങൾസിഎമ്മിന്റെ മുന്നിൽ തോറ്റുപോകും; പരിഹാസവുമായി കെ സ് ശബരീനാഥന്‍

സംസ്ഥാനം കടന്നുപോകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സ് ശബരീനാഥന്‍ രംഗത്തെത്തി.

ഇടയ്ക്കിടെ വാഹനം മാറ്റുന്ന മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ സിഎമ്മിന്‍റെ മുന്നിൽ തോറ്റു പോകുമല്ലോ എന്നാണ് ശബരിയുടെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം.മാത്രമല്ല, കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ? പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ? വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.

കിയയുടെ മോഡലിലെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കായി പുതുതായി വാങ്ങുന്നത്. 33.31 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം. ഒരു കിയ കാര്‍ണിവലും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ഇതിനെ തുടർന്നാണ് ശബരീനാഥന്റെ പരിഹാസം വന്നത്.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡൽ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ൽ. എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാർണിവല്‍ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്! ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചിലവ് വെറും Rs 88,69,841 മാത്രം..

KSRTC ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ?പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ?വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോ! എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ CMന്റെ മുന്നിൽ തോറ്റു പോകുമല്ലോ, അതു മതി.



from ഇ വാർത്ത | evartha https://ift.tt/NjX5cWs
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍