സുരേഷ് ഗോപിയ്ക്ക് ഇന്ന് 64-ാം ജന്മദിനം; ആശംസകളുമായി സിനിമാ രാഷ്ട്രീയലോകം

നടനും രാജ്യസഭാ മുൻ എംപിയുമായ സുരേഷ് ഗോപിക്ക് ഇന്ന് 64-ാം ജന്മദിനം . ബിജെപിയിൽ ചേർന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനില്‍ അദ്ദേഹം വീണ്ടും സജീവമായതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.

ധാരാളം ആരാധകരും സഹപ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമാണ് തങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്. സംവിധായകനും നടനുമായ ജോണി ആന്‍റണി, ഷാജി കൈലാസ്, മേജര്‍ രവി തുടങ്ങി സിനിമാ മേഖലയില്‍ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളൊക്കെ ആശംസകളുമായി എത്തിയിട്ടുണ്ട്.

അതേസമയം, ജന്മദിനത്തോടനുബന്ധിച്ച് ഒരു പുതിയ ചിത്രവും അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ജയരാജിന്‍റെ സംവിധാനത്തില്‍ അണിയറയിൽ ഒരുങ്ങുന്ന ഹൈവേ 2 ആണിത്. 1995ല്‍ ഇറങ്ങി സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇത്. സുരേഷ് ഗോപിയുടെ 254-ാം സിനിമയാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്.



from ഇ വാർത്ത | evartha https://ift.tt/Z9EgfNV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍