
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതീകാത്മക ലുക്കൗട്ട് നോട്ടീസുമായി മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
തലസ്ഥാനമായ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർകോട് ജില്ലയിൽ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലും പ്രതിഷേധം നടന്നു.
കോഴിക്കോട് നടന്ന മഹിള കോണ്‍ഗ്രസ് പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. അതേസമയം, കോട്ടയത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
from ഇ വാർത്ത | evartha https://ift.tt/5VdAOzs
via IFTTT
0 അഭിപ്രായങ്ങള്‍