
സ്വര്ണക്കടത്തു കേസിലെ സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമൊരുക്കി പൊലീസ്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്.
നഗരത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ചെത്തുന്ന മാധ്യമപ്രവർത്തകരോട് മാസ്ക് മാറ്റണമെന്ന് ആവശ്യം. പൊതുവായ സർജിക്കൽ മാസ്ക് സംഘാടകർ തന്നെ വിതരണം ചെയ്യുകയാണ്. അതേസമയം, എല്ലാവരും പൊതു പ്രോട്ടോക്കോൾ പാലിക്കണം എന്നായിരുന്നു ആവശ്യ൦. എന്നാല്‍, സ൦ഭവ൦ വാ൪ത്തയായതോടെ ഈ നി൪ദ്ദേശ൦ പിൻവലിക്കുകയുണ്ടായി.
from ഇ വാർത്ത | evartha https://ift.tt/CPqG68I
via IFTTT
0 അഭിപ്രായങ്ങള്‍