വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് ഹാജരായത്. ഇന്ന് രാവിലെ വിജയ് ബാബു കേരളത്തിലെത്തിയ ശേഷം വിജയ് ബാബു ആദ്യം പോയത് ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്കായിരുന്നു. പിന്നാലെ അദ്ദേഹം സൗത്ത് പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു.

താൻ അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നുമാണ് വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിൽ ആരോപണം ഉണ്ടായ പിന്നാലെ ഇന്ത്യ വിട്ട വിജയ് ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.

കോടതിയിൽ നിന്നും ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് നാട്ടിലേക്കുള്ള മടക്കം. വിജയ് ബാബുവിന്റെ അറസ്റ്റ് രണ്ട് ദിവസത്തേയ്ക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. കോടതിയുടെ ഈ ഉത്തരവ് നിലനിൽക്കുന്നതിനാൽ വിജയ് ബാബുവിനെ ചോദ്യം ചെയ്ത് വിട്ടയക്കും. നാളെയാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.



from ഇ വാർത്ത | evartha https://ift.tt/L3N6Bh5
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍