തൃക്കാക്കരയിൽ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വോട്ട് ബിജെപിക്ക് കിട്ടി: എഎൻ രാധാകൃഷ്ണൻ

ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയില്‍ ബിജെപി ഇത്തവണ കരുത്ത് കാട്ടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ എന്‍ രാധാകൃഷ്ണന്‍. ഫലം വരുമ്പോൾ ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം ആയിരിക്കും. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞു. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വോട്ട് ബിജെപിക്ക് കിട്ടിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, തൃക്കാക്കരയിൽ ജയം ഉറപ്പെന്ന് അവകാശപ്പെടുന്ന മുന്നണികളെ ആശങ്കയിലാക്കുന്നതാണ് കുറഞ്ഞ പോളിംഗ്. മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക് നേർ ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെൻഡ്.വോട്ടെടുപ്പ് തീർന്നപ്പോൾ കണക്ക് കൂട്ടലുകൾ തെറ്റുകയായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/SMxpymV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍