
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സംസ്ഥാനത്തെ ഐഎന്‍ടിയുസിയെ ഇളക്കിവിടാന്‍ മാത്രം ചീപ്പല്ല താനെന്ന് കോണ്‍ഗ്രസ് നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. സതീശനെതിരെ നടന്ന ഐഎന്‍ടിയുസി പ്രതിഷേധത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ ആരോപണം തന്നെ അറിയാവുന്ന ആരും വിശ്വസിക്കില്ല എന്നും ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിൽ എത്തിയ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ കെപിസിസി പ്രസിഡന്റ് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നത്. തനിക്ക് ഇതുവരെ ഒരു പദവി വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പദവി തരാമെന്ന് തന്നോടും ആരും പറഞ്ഞിട്ടില്ല. തന്റെ പദവി ജനങ്ങളുടെ മനസിലാണ്. എന്നും ജനങ്ങളില്‍ വിശ്വാസമുള്ളയാളാണ് താന്‍.
കോൺഗ്രസിൽ ഏതെങ്കിലും പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസില്‍ തനിക്കൊരു സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നുന്നതായും ചെന്നിത്തല പറഞ്ഞു. ഇതുവരെ തന്നെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ കാര്യത്തിലും നേതൃത്വവുമായി യോജിച്ചുകൊണ്ട് മുന്നില്‍ തന്നെയുണ്ട്. ഇന്ന് നടന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനാണ്. പാര്‍ട്ടിയെ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകാന്‍ സോണിയാഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും കഴിയുമെന്നാണ് തന്റെ പൂര്‍ണ വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.
from ഇ വാർത്ത | evartha https://ift.tt/SnDGjTH
via IFTTT
0 അഭിപ്രായങ്ങള്‍