
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. മരണപ്പെട്ട റെജിലിന്‍റെ ഭാര്യ കനക ഇപ്പോൾ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക നിലനിൽക്കുകയാണ്.
പതിനൊന്ന് മണിയോടുകൂടിയായിരുന്നു ബന്ധുകൾക്കൊപ്പം ദമ്പതികൾ പുഴക്കരയിൽ എത്തിയത്. കഴിഞ്ഞ ദിവസം ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. പാലേരി സ്വദേശിയായ റെജിൽ ആണ് പുഴയിൽ മുങ്ങി മരിച്ചത്.
ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ മാസം 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം. ഫോട്ടോ ഷൂട്ട് നടത്തിയ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നു. റെജിലിന്‍റെ മൃതദേഹം ഇപ്പോൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ്. അപകടത്തിന്റെ പിന്നാലെ ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തിയത്.
രജിലാലിനെ പുഴയിൽ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്‍റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.
from ഇ വാർത്ത | evartha https://ift.tt/rvey6c8
via IFTTT
0 അഭിപ്രായങ്ങള്‍