
ലൈംഗിക പീഡന പരാതി ലഭിച്ചതിനെ തുടർന്ന് കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനസ് അന്‍സാരി (37)ക്കെതിരെ പൊലീസ് കേസെടുത്തു. വൈറ്റിലയ്ക്ക് സമീപം ചളിക്കവട്ടത്തെ യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനമായ അനസ് അന്‍സാരി പാര്‍ലര്‍ ഉടമയാണ് ഇയാള്‍.
വിവാഹ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാരോപിച്ച് മൂന്ന് യുവതികള്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, മീ ടു ആരോപണത്തെത്തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
സമീപ ദിവസങ്ങളിൽ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി എസ് സുജീഷിനെതിരെ സോഷ്യൽ മീഡിയകളിൽ മീ ടൂ പരാതികള്‍ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അനസിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നത്. വിവാഹ ദിവസത്തെ മേക്കപ്പിന് അനസിന്റെ സലൂണില്‍ എത്തിയ ഒരു യുവതി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി കുറിപ്പിട്ടതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.
from ഇ വാർത്ത | evartha https://ift.tt/r8tZDed
via IFTTT
0 അഭിപ്രായങ്ങള്‍