
നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്ന രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി ജയിച്ചത് സാധാരണക്കാരുടെയടുത്തേക്ക് എത്തിയാണെന്ന് സുരേഷ് ഗോപി എംപി. ഉത്തർ പ്രദേശിലെ സാധാരണ ജനങ്ങള്‍ നല്‍കിയ വോട്ടാണ് ബിജെപിയെ ജയിപ്പിച്ചത്. അവർക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അവര്‍ സ്വീകരിക്കുമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു
ഉത്തർ പ്രദേശിൽ നിന്ന് ഭയന്നോടി വയനാട്ടില്‍ അഭയംതേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപിയുടെ ആഹ്‌ളാദപ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രസംഗത്തിൽ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചതുപോലെ സിപിഎമ്മിനു നേരെയും സുരേഷ്ഗോപി വിമര്‍ശനമുന്നയിച്ചു. തെരഞ്ഞെടുപ്പുകൾ നടന്ന അഞ്ച് സംസ്ഥാനങ്ങളിലും സിപിഎം എവിടെ നില്‍ക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
from ഇ വാർത്ത | evartha https://ift.tt/GDV9pI3
via IFTTT
0 അഭിപ്രായങ്ങള്‍