ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരണം; രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി അറിയാം, തനിക്ക് അറിയില്ലെന്ന് മുരളീധരൻ

എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിനെതിരെ പരോക്ഷ വിമർശനവുമായി കെ മുരളീധരന്‍ എംപി. ഹിന്ദി ഭാഷ നന്നായി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണ്. എന്നാൽ തനിക്ക് ആ ഭാഷ വഴങ്ങാത്തത് കൊണ്ടാണ് അവിടേക്ക് ശ്രദ്ധിക്കാത്തതെന്നും പക്ഷെ രമേശ് ചെന്നിത്തലയെ പോലുള്ളവർക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിൽ നിന്നുള്ള അംഗമായ കെസി വേണുഗോപാലിന് ഹിന്ദി അറിയില്ലെന്ന കോൺഗ്രസ് ദേശീയ നേതാവ് ഭൂപിന്ദർ ഹൂഡയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. ഇതോടൊപ്പം തന്നെ കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള രാജ്യസഭ സ്ഥാനാർത്ഥിയായി ജെബി മേത്തറിനെ തീരുമാനിച്ചതിനെ കെ മുരളീധരൻ സ്വാഗതം ചെയ്യുകയും ചെയ്തു.

സംസ്ഥാനത്തെ ഒഴിവു വന്ന രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍റ് എടുത്തത് ഉചിതമായ തീരുമാനമാണെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്നും കെപിസിസി അധ്യക്ഷൻ ആരുടയും പേര് മുൻകൂട്ടി നൽകിയിരുന്നില്ല. എന്നാൽ ഹൈക്കമാൻഡിന് അയച്ച കത്തിൽ താൻ രണ്ട് കാര്യങ്ങൾ പറഞ്ഞിരുന്നതിൽ രണ്ടും പരിഗണിക്കപ്പെട്ടുവെന്ന് മുരളീധരൻ പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/Ve5UKbM
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍