
യുപിയിൽ രണ്ടാംയോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകുന്നേരം നാലു മണിക്ക് ഏക്‌ന സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ് നാഥ് സിംഗ്, ജെപി നഡ്ഡഉൾപ്പെടെയുള്ളവർ പങ്കെടുക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എന്‍ഡിഎ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാൻ സാധ്യതയുണ്ട്.
ചടങ്ങിന്റെ നിരീക്ഷകരായി നിയമിക്കപ്പെട്ട അമിത് ഷായും രഘുവര്‍ ദാസും ഉടന്‍ ഉത്തര്‍പ്രദേശിലെ എത്തും. വിജയിച്ച ബിജെപി എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് യോഗി ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. യുപിയിൽ യോഗിയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു.
എന്നാൽ ആദിത്യനാഥിന്റെ പുതിയ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെ പേരുകളെക്കുറിച്ച് ഇതുവരെയും പരസ്യപ്പെടുത്തിയിട്ടില്ല. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബി.ജെ.പി നിര്‍ണായക കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.
from ഇ വാർത്ത | evartha https://ift.tt/879b3tL
via IFTTT
0 അഭിപ്രായങ്ങള്‍